ലൈഫ് മിഷന്‍ വഴിയുള്ള വീട് നിര്‍മാണത്തില്‍ ഫണ്ട് വിതരണത്തില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം കൈമാറുന്നതിന് തടസമുണ്ടാവില്ല.
ഫണ്ട് കിട്ടാതെ വീട് പൂര്‍ത്തീകരണം മുടങ്ങിയെന്ന പരാതി പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി എം.ബി.രാജേഷ് തിരുവനന്തപുരത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. മനോരമ ന്യൂസിന്‍റെ ലൈഫാണ് സാറേ വാര്‍ത്താ പരമ്പര പരിഗണിച്ചാണ് മന്ത്രിയുടെ പ്രതികരണം.
എന്നാല്‍ ലൈഫ് പദ്ധതി തുടക്കംമുതല്‍ പ്രശ്നമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നും സതീശന്‍ ചോദിച്ചു. ലൈഫ് പദ്ധതിയിലെ പ്രതിസന്ധികള്‍ പുറത്തുകൊണ്ടുവന്ന മനോരമ ന്യൂസ് വാര്‍ത്തയോടാണ് പ്രതികരണം.