തിരുവനന്തപുരം കലക്ടറുടെ ഫേസ്ബുക്ക് പേജിൽ അവധിക്കായി മുറവിളി. നല്ല മഴയാണ് മാഡം ഒരു അവധി തരുമോ എന്ന് ചോദിച്ചുകൊണ്ടാണ് കമൻറുകൾ വരുന്നത്. നാളെ അവധി ഉണ്ടോ കലക്ടർ മാഡം? എന്ന് ചോദ്യം മുതൽ മഴ മുന്നറിയിപ്പായി ദുരന്തനിവാരണ അതോറിറ്റി നൽകുന്ന വാർത്തക്കുറിപ്പ് വരെ കലക്ടറുടെ ഫേസ്ബുക്ക് പേജിൽ കമൻറുകൾ ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിയാന സ്വദേശിയായ അനു കുമാരിയുടെ കമന്‍റില്‍ മലയാളത്തില്‍ ഹിന്ദി എഴുതിയും രസകരമായ കമന്‍റുകള്‍ ഇടുന്നവരുമുണ്ട്.