പാലക്കാട്ടും മഴ ശക്തിപ്പെടുകയാണ്. പാലക്കാട് ടൗണിൽ മണിക്കൂറുകളോളം നീണ്ടു നിന്ന മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. മലയോരമേഖലയിലും ശക്തമായ മഴ തുടരുന്നുണ്ട്. ജാഗ്രത പുലര്‍ത്തണമെന്ന് പലയിടങ്ങളിലും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും മണിക്കൂറുകളില്‍ മഴ ശക്തിപ്പെടാനുള്ള സാധ്യത ഉണ്ട്.