kerala-rain-alert-sea-warning-fishing-ban-june

സംസ്ഥാനത്ത് വ്യാപക മഴ . നാലുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പത്തു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം തൃശൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ ശക്തമായ മഴയും ഒറ്റപ്പെട്ട അതി ശക്തമായ മഴയും ലഭിക്കും. മത്സ്യതൊഴിലാളികള്‍കടലില്‍പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചു.  

കടല്‍പ്രക്ഷുബ്ധംമാണ് ഒപ്പം  ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നു മുതല്‍ 15 വരെ കേരളതീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം.  മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുള്വതിനാല്‍തീരപ്രദേശത്തും ജാഗ്രതപാലക്കണം. ലക്ഷദ്വീപ്, കന്യാകുമാരി കടലിലും മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. 

ENGLISH SUMMARY:

Widespread rainfall continues across Kerala with the IMD issuing an orange alert in Idukki, Ernakulam, Thrissur, and Kasaragod districts, and a yellow alert in ten others. Fishermen have been warned not to venture into the sea due to rough conditions and the possibility of strong winds reaching speeds of up to 55 km/h. A fishing ban is in place along the Kerala coast and in Lakshadweep and Kanyakumari waters from today until June 15.