മഴ വീണ്ടും ശക്തമായി വരുന്നു. ഇന്നു മുതല്‍ ഞായറാഴ്ച വരെ കേരളത്തിലെമ്പാടും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിപ്പ് നല്‍കി. ജാഗ്രതയോടെ കാത്തിരിക്കാം കൂടുതല്‍ മഴ ദിനങ്ങള്‍ക്കായി.
കലിതുള്ളിയായിരുന്നു കാലര്‍ഷത്തിന്‍റെ വരവ്. ഒരാഴ്ചത്തെ പെരുമഴയ്ക്ക് ശേഷം തീവ്രത ഒന്നു കുറഞ്ഞു. ഇനി അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. പസഫിക്ക് സമുദ്രത്തിലെ മഴക്കാറ്റുകളും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കാനിടയുള്ള ന്യൂനമര്‍ദവും മഴ ശക്തമാക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും ഉണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെയാകും. ശനിയാഴ്ചയും ഞായറാഴ്ചയും അതിശക്തമായ മഴ ഉണ്ടായേക്കും. മധ്യ കേരളത്തിലും വടക്കന്‍ജില്ലകളിലും 14 നും 15നും ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.