നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലുണ്ടായ ചില തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഉപഭോക്താക്കള്‍ പണം അയച്ചതിന്‍റെ സ്ക്രീന്‍ ഷോട്ടും ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്ക് ഇവര്‍ സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കിയതിന്‍റെ വിവരങ്ങളുമടക്കമാണ് ദിയ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. ആയിരക്കണക്കിന് മെസേജുകളാണ് തട്ടിപ്പ് സംബന്ധിച്ച് ലഭിച്ചുകൊണ്ടോയിരിക്കുന്നതെന്ന് ദിയ പറയുന്നു. ALSO READ; തീപ്പൊരി ചോദ്യം, പൊളിഞ്ഞ കള്ളങ്ങള്‍, ഇത് ദിയയുടെ സ്വന്തം ചേച്ചി; ‘അഹാന’യ്ക്ക് കയ്യടി
ഈ മെസേജ് അയക്കുന്നവരെല്ലാം ആര്‍ക്കാണ് പണം അയച്ചതെന്നും അതിന്‍റെ സ്ക്രീന്‍ഷോട്ടുമടക്കം പങ്കുവയ്ക്കുന്നുണ്ടെന്ന് പറഞ്ഞ ദിയ നേരിട്ട് പൊലീസില്‍ പരാതിപ്പെടണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇന്ന് ബാങ്ക് സ്റ്റേറ്റ്മെന്‍റ് പരിശോധിച്ച് പൊലീസ് ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തുമെന്നാണ് കരുതുന്നത്. സ്ഥാപനത്തിലെ മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് 69 ലക്ഷം തട്ടിയെടുത്തു എന്നാണ് ദിയ പറയുന്നത്. ഈ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എട്ടുലക്ഷം രൂപ ഇവര്‍ മടക്കി നല്‍കി. എന്നാല്‍ അതിനു പിന്നാലെ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. കൃഷ്ണകുമാറും കുടുംബവും തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. എന്നാല്‍ തെളിവുകളെല്ലാം ജീവനക്കാര്‍ക്കെതിരാകുകയാണ്.
തന്‍റെ ബിസിനസില്‍ താന്‍ പോലുമറിയാതെ യു.എസില്‍ റീ– സെല്ലിങ് വരെ ജീവനക്കാര്‍ നടത്തിയെന്നും ഒരു വര്‍ഷമായി ഇത് തുടരുകയായിരുന്നുവെന്നും ദിയ പറയുന്നു. ഇതിനെല്ലാമുള്ള തെളിവുകള്‍ ഇപ്പോഴാണ് ലഭിക്കുന്നത്. ഇതുവരെ ഒന്നുമറിഞ്ഞിരുന്നില്ല. അനുജത്തിമാരെപ്പോലെ കണ്ടവരാണ് ഈ ചതി ചെയ്തതെന്നും ദിയ പറയുന്നു. താന്‍ തെറ്റു ചെയ്തിട്ടില്ല അതുകൊണ്ട് ഭയമില്ല. മാത്രമല്ല തന്‍റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് അവര്‍ തന്നെ തനിക്ക് അനുകൂലമായ തെളിവ് പുറത്തുവിട്ടതെന്നും ദിയ കൂട്ടിച്ചേര്‍ക്കുന്നു. ALSO READ; ‘ചേച്ചി തെറ്റ് പറ്റി പോയി, ഞങ്ങള്‍ സ്കാനര്‍ മാറ്റി’ ; അഹാനയോട് തട്ടിപ്പ് തുറന്ന് പറഞ്ഞ് മൂവര്‍ സംഘം
ഇത്രയും പ്രശ്നങ്ങള്‍ക്കിടയിലും ദിയ ആത്മധൈര്യത്തോടെ നിലകൊള്ളുന്നതിനെ പ്രശംസിക്കുന്നവരും ഒപ്പം നില്‍ക്കുന്നവരും ഒട്ടേറെയാണ്. ഗര്‍ഭിണിയായ ഒരു പെണ്ണിനോട്, അതും പെണ്ണുങ്ങള്‍ തന്നെ ഈ ചെയ്തത് കഷ്ടമായിപ്പോയി എന്നാണ് വരുന്ന കമന്‍റുകളിലേറെയും. ‘മാനസികമായും വൈകാരികമായും എത്രത്തോളം തളര്‍ത്താന്‍ ശ്രമിച്ചാലും എന്നും ചിരിച്ചുകൊണ്ട് ഉണരും അതാണീ പെണ്‍കുട്ടി’ എന്ന ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി ദിയ പങ്കുവച്ചിട്ടുണ്ട്. ‘ഒ ബൈ ഓസി’ എന്ന തന്‍റെ ബിസിനസ് സംബന്ധിച്ച അപ്ഡേറ്റും അവര്‍ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.