നടന്‍ കൃഷ്ണകുമാറിനെതിരായ കേസില്‍ പരാതിക്കാരായ വനിതകള്‍ പൊലീസിന് മൊഴി നൽകിയില്ല. അഭിഭാഷകനെ കാണാൻ പോയെന്നാണ് വിശദീകരണം. ജീവനക്കാരുടെയും ദിയയുടേയും അക്കൗണ്ട് വിവരം പൊലീസ് ശേഖരിച്ചു. ജീവനക്കാരുടെ അക്കൗണ്ടിൽ പണം എത്തിയെന്നാണ് വിലയിരുത്തൽ. വിശദപരിശോധനയ്ക്ക് രണ്ടു ദിവസം വേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.
Read Also: 'തെളിയിക്കാന്‍ ഒരു പോയിന്റുമില്ലെങ്കിൽ ജാതിയല്ല ഉപയോഗിക്കേണ്ടത്, അത് ചീപ്പ് പരിപാടിയാണ്'
ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഉപഭോക്താക്കള്‍ പണം അയച്ചതിന്‍റെ സ്ക്രീന്‍ ഷോട്ടും ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്ക് ഇവര്‍ സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കിയതിന്‍റെ വിവരങ്ങളുമടക്കം ദിയ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ആയിരക്കണക്കിന് മെസേജുകളാണ് തട്ടിപ്പ് സംബന്ധിച്ച് ലഭിച്ചുകൊണ്ടയിരിക്കുന്നതെന്ന് ദിയ പറയുന്നു
ഈ മെസേജ് അയക്കുന്നവരെല്ലാം ആര്‍ക്കാണ് പണം അയച്ചതെന്നും അതിന്‍റെ സ്ക്രീന്‍ഷോട്ടുമടക്കം പങ്കുവയ്ക്കുന്നുണ്ടെന്ന് പറഞ്ഞ ദിയ നേരിട്ട് പൊലീസില്‍ പരാതിപ്പെടണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സ്ഥാപനത്തിലെ മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് 69 ലക്ഷം തട്ടിയെടുത്തു എന്നാണ് ദിയ പറയുന്നത്. ഈ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എട്ടുലക്ഷം രൂപ ഇവര്‍ മടക്കി നല്‍കി. എന്നാല്‍ അതിനു പിന്നാലെ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. കൃഷ്ണകുമാറും കുടുംബവും തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. എന്നാല്‍ തെളിവുകളെല്ലാം ജീവനക്കാര്‍ക്കെതിരാകുകയാണ്.
തന്‍റെ ബിസിനസില്‍ താന്‍ പോലുമറിയാതെ യു.എസില്‍ റീ– സെല്ലിങ് വരെ ജീവനക്കാര്‍ നടത്തിയെന്നും ഒരു വര്‍ഷമായി ഇത് തുടരുകയായിരുന്നുവെന്നും ദിയ പറയുന്നു. ഇതിനെല്ലാമുള്ള തെളിവുകള്‍ ഇപ്പോഴാണ് ലഭിക്കുന്നത്. ഇതുവരെ ഒന്നുമറിഞ്ഞിരുന്നില്ല. അനുജത്തിമാരെപ്പോലെ കണ്ടവരാണ് ഈ ചതി ചെയ്തതെന്നും ദിയ പറയുന്നു. താന്‍ തെറ്റു ചെയ്തിട്ടില്ല അതുകൊണ്ട് ഭയമില്ല. മാത്രമല്ല തന്‍റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് അവര്‍ തന്നെ തനിക്ക് അനുകൂലമായ തെളിവ് പുറത്തുവിട്ടതെന്നും ദിയ കൂട്ടിച്ചേര്‍ക്കുന്നു.