കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തിന് 78 നോട്ടിക്കല്‍ മൈല്‍ അകലെ ചരക്കുകപ്പലിന് തീപിടിച്ചു. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോയ വാങ് ഹി–506 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ നാല്‍പതോളം ജീവനക്കാരുണ്ടെന്നാണ് പ്രാഥമിക വിവരം. തീരസംരക്ഷണസേനയുടെയും നാവികസേനയുടെയും ഹെലികോപ്ടറുകള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അധികം വൈകാതെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കൊച്ചിയിലേക്ക് പ്രവേശിക്കാനിരുന്ന ഐഎന്‍എസ് സൂററ്റും ഡോണിയര്‍ വിമാനങ്ങളും അപകടസ്ഥലത്തേക്ക് വൈകാതെ എത്തിച്ചേരും. തീപിടിത്തമുണ്ടായ കപ്പലിന് 20 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് വിവരം. രാവിലെ പത്തരയോടെയാണ് കപ്പലില്‍ തീപിടിത്തമുണ്ടായതായി മുംബൈയിലെ കേന്ദ്രത്തില്‍ വിവരം ലഭിച്ചത്. സിംഗപ്പുര്‍ പതാകയാണ് കപ്പലിലുള്ളത്.