മലപ്പുറം വഴിക്കടവിൽ പന്നിക്കെണിയിൽപ്പെട്ട് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി അനന്ദു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കെണിവച്ച വഴിക്കടവ് സ്വദേശി വിനീഷാണ് അറസ്റ്റിലായത്. വിനീഷ് മൃഗങ്ങളെ വേട്ടയാടി ഇറച്ചി വില്‍ക്കുന്നയാളാണ്. മറ്റൊരാളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മരിച്ച അനന്ദുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈദ്യുതി മോഷണം ചൂണ്ടിക്കാട്ടി ആറുമാസം മുന്‍പ് പരാതി നല്‍കിയിരുന്നു. പരാതിപ്പെട്ടിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്നും ആരോപണം.
മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. മരണത്തിനിടയാക്കിയ വൈദ്യുതി മോഷണത്തിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. വൈദ്യുതി മോഷ്ടിച്ചത് ഇലക്ട്രിക് ലൈനില്‍നിന്ന് മുള ഉപയോഗിച്ചാണ് അപകടകരമായി കെഎസ്ഇബി ലൈനില്‍നിന്ന് തോന്നിയപോലെ വയര്‍ വലിച്ചിരിക്കുന്ന നിലയിലാണ്.
അതേസമയം, പന്നിക്കെണി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുക്കിയതെന്ന് സംശയമെന്ന ഗുരുതര ആരോപണവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. അപകടം നാട്ടുകാര്‍ അറിയും മുന്‍പേ നിലമ്പൂരിലെ യുഡിഎഫ് അറിഞ്ഞു. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കും. നിലമ്പൂരില്‍ യുഡിഎഫിന് വിഷയദാരിദ്യമെന്നും പ്രചാരണത്തെ ഉണര്‍ത്താന്‍ വിവാദം ഉണ്ടാക്കിയോ എന്ന സംശയത്തിന് യുക്തിയുണ്ടെന്നും എ.കെ.ശശീന്ദ്രന്‍. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ എന്ന മട്ടില്‍ വനംവകുപ്പിനെ പഴിചാരുന്നുവെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.