വലിയ രാഷ്ട്രീയ വിവാദങ്ങൾ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കത്തുകയാണെങ്കിലും അടിസ്ഥാന വിഭാഗത്തിന്‍റെ പ്രശ്നങ്ങൾ ഇപ്പോഴും ചർച്ച ആയിട്ടില്ല. ആദിവാസി വിഭാഗങ്ങളും മറ്റു പിന്നോക്ക വിഭാഗങ്ങളും ധാരാളം ഉള്ള നിലമ്പൂരിൽ ഇവർക്ക് വേണ്ടി പ്രത്യേക പദ്ധതി തയ്യാറാക്കാൻ ആരും തുനിഞ്ഞിട്ടില്ല.
നെടുങ്കയം വലിയ ഭൂമികുത്ത് കോളനിയിലേക്ക് എത്തിയപ്പോൾ തന്നെ അംബിക ചേച്ചി വഴികാട്ടിയായി. നേരിടുന്ന പ്രശ്നങ്ങൾ ഓരോന്നായി വിവരിച്ചു. തിരഞ്ഞെടുപ്പ് ആരവം ഉയർന്നത് ഇവർ അറിഞ്ഞുകഴിഞ്ഞു. എന്നാൽ വോട്ടെടുപ്പിന് അപ്പുറം ആരും പിന്നെ തിരിഞ്ഞു നോക്കാറില്ല എന്നതാണ് മുൻ അനുഭവങ്ങൾ. വലിയ ഭൂമി കുത്തിൽ നിന്ന് ചെറിയ ഭൂമി കുത്തിൽ എത്തിയപ്പോഴും അവസ്ഥക്ക് മാറ്റം ഒന്നുമില്ല.
കാട്ടു മരുന്ന് ശേഖരിക്കൽ ആണ് ഇവിടുത്തെ സ്ത്രീകളുടെ പ്രധാന ജോലി. ആനയും കടുവയും ഒക്കെ നാട്ടിലേക്ക് ഇറങ്ങുന്ന സാഹചര്യത്തിൽ എത്ര കാലം ഈ ജോലി തുടരാൻ ആകുമെന്നും ഇവർക്ക് അറിയില്ല