നിലമ്പൂരില്‍ പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന് യാത്രാമൊഴി. കുട്ടിക്കുന്ന് ശ്മശാനത്തില്‍ സംസ്കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം മണിമൂളി ക്രൈസ്റ്റ് കിങ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ അല്‍പ്പനേരം പൊതുദര്‍ശനത്തിനുവച്ചു. അധ്യാപകരും വിദ്യാര്‍ഥികളും പൊട്ടിക്കരഞ്ഞ് അനന്തുവിന് വിട നല്‍കി. തുടര്‍ന്ന് മൃതദേഹം വീട്ടിലേയ്ക്ക് കൊണ്ടുപോയി. അവിടെയും വികാരനിര്‍ഭരമായ രംഗങ്ങളായിരുന്നു.
നിലമ്പൂരില്‍ പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന് യാത്രാമൊഴി. കുട്ടിക്കുന്ന് ശ്മശാനത്തില്‍ സംസ്കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം മണിമൂളി ക്രൈസ്റ്റ് കിങ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ അല്‍പ്പനേരം പൊതുദര്‍ശനത്തിനുവച്ചു. അധ്യാപകരും വിദ്യാര്‍ഥികളും പൊട്ടിക്കരഞ്ഞ് അനന്തുവിന് വിട നല്‍കി. തുടര്‍ന്ന് മൃതദേഹം വീട്ടിലേയ്ക്ക് കൊണ്ടുപോയി. അവിടെയും വികാരനിര്‍ഭരമായ രംഗങ്ങളായിരുന്നു. കണ്ണീര്‍ പ്രണാമം അര്‍പ്പിച്ച് അധ്യാപകരും വിദ്യാര്‍ഥികളും രാഷ്ട്രീയ നേതാക്കളും.
അതേസമയം, മലപ്പുറം നിലമ്പൂർ വഴിക്കടവ് കാട്ടുപന്നിയെ പിടിക്കാൻ വച്ച വൈദ്യുതി കെണിയിൽ 15കാരൻ അനന്ദു മരിച്ച കേസിൽ പ്രതി വിനീഷ് പൊലീസ് പിടിയിൽ. മാംസ വിൽപ്പനയ്ക്ക് വേണ്ടിയാണ് കാട്ടുപന്നിയെ വെട്ടയാടാൻ കെണി ഒരുക്കിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
കുട്ടികൾക്ക് വൈദ്യുതാഘാതം നിൽക്കുന്ന സമയത്ത് കാട്ടുപന്നി കെണിയിൽ കുടുങ്ങും എന്ന പ്രതീക്ഷയിൽ പ്രതി വിനീഷ് പരിസരത്തുണ്ടായിരുന്നു. അനന്ദു അടക്കം 4 പേർക്ക് അപകടം സംഭവിച്ച ഉടനെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് അപ്രത്യക്ഷനായ പ്രതി വിനീഷ് ഇന്ന് പുലർച്ചെ സ്വന്തം വീട്ടിലെത്തി വസ്ത്രങ്ങളും പഴ്സും എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് പിടിയിലായത്.
മറ്റ് തൊഴിലുകൾ ഒന്നും ഇല്ലാതിരുന്ന വിനീഷ് വന്യമൃഗങ്ങളെ കെണിവെച്ച് പിടിച്ച് മാംസം വില്‍പന നടത്തിയാണ് ജീവിച്ചിരുന്നത്. വിനീഷുമായി പരിചയമുള്ള ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അയാൾക്ക് നേരിട്ട് ബന്ധം ഇല്ലെന്ന് പൊലീസ് പറഞ്ഞു.
അനന്തുവിന്റെ മരണത്തിന് കാരണമായ കെണി ഒരുക്കിയത് തനിച്ചാണെന്നാണ് പ്രതി വിനീഷ് മൊഴി നൽകിയത്.
കേസിൽ വിശദമായി അന്വേഷണം വേണമെന്ന് യുഡിഎഫും ദുരൂഹത അന്വേഷിക്കണം എന്ന് എൽഡിഎഫും ആവശ്യപ്പെട്ടതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മലപ്പുറം ഡിവൈഎസ്പി സി.അലവിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.