പ്രതിപക്ഷം വലിയ കുഴപ്പത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ . കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാനുള്ളവരുടെ നിരയാണ്. അവരാരും മുഖ്യമന്ത്രിയാകില്ല. 2026ലും ഇടതുമുന്നണി തന്നെ അധികാരത്തില്‍ വരും. യു.ഡി.എഫ് അടിസ്ഥാനമില്ലാത്ത പ്രചാരവേല നടത്തുന്നു. പി.വി. അന്‍വര്‍ യു.ഡി.എഫിലേക്ക് പോകാനാണ് ഇടതിനെ ഒറ്റിയത്. യൂദാസുമാര്‍ക്ക് എന്തു സംഭവിക്കും എന്ന് പറയേണ്ടതില്ല. യൂദാസുമാരുടെ എല്ലാവരുടേയും അവസാനം ഒരുപോലെയായിരിക്കും. കേരളം വികസനക്കുതിപ്പിലാണ്. കേന്ദ്രം സഹായിച്ചില്ലെങ്കിലും വികസനവുമായി മുന്നോട്ടുപോകും. നിലമ്പൂര്‍ ഇടതുമുന്നണിയുടെ മൂന്നാം ടേമിലേക്കുള്ള നാഴികക്കല്ലെന്നും എം.വി. ഗോവിന്ദന്‍ മനോരമ ന്യൂസിനോടു പറഞ്ഞു.