പിറവത്ത് ചൊവ്വാഴ്ച്ച രാവിലെ സ്കൂളിലേയ്ക്ക് പോകുന്നതിനിടെ കാണാതായ പ്ലസ് ടു വിദ്യാര്‍ഥി അര്‍ജുന്‍ രഘുവിനെക്കുറിച്ച് രണ്ടു ദിവസം പിന്നിട്ടിട്ടും വിവരമില്ല. പിറന്നാള്‍ ദിനമായ ഇന്ന് ആഘോഷങ്ങള്‍ക്ക് വേദിയാകേണ്ട ഒാണക്കൂറിലെ വീട്ടില്‍ പ്രാര്‍ഥനയും കണ്ണീരുമാണ്. മൂവാറ്റുപുഴയില്‍ വിദ്യാര്‍ഥി ബസ് കയറിപ്പോകുന്നത് കണ്ടുവെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ആ ദിശയിലാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.