ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ഉറപ്പ് നല്‍കി. പാത സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നായിരുന്നു സംസ്ഥാനത്തിന്‍റെ ആവശ്യം. മന്ത്രി മുഹമ്മദ് റിയാസും കെ.വി.തോമസും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു