പോക്സോ കേസ് പ്രതി മുകേഷ് എം. നായര്‍ തിരുവനന്തപുരം ഫോര്‍ട്ട് സ്കൂളിലെ പ്രവേശനോത്സവത്തില്‍ മുഖ്യഅതിഥിയായി എത്തിയതില്‍ പ്രധാനാധ്യാപകന് ഗുരുതര വീഴ്ച ഉണ്ടായി എന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. പശ്ചാത്തലം അറിയാതെയാണ് മുകേഷ് നായരെ ക്ഷണിച്ചതെന്നും മാപ്പുചോദിക്കുന്നുവെന്നും പരിപാടിയുടെ സഹസംഘാടകരായ ജൂനിയര്‍ചേംബര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വീഴ്ചവരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
പോക്സോകേസില്‍ പ്രതിയായ വ്യക്തി ഫോര്‍ട്ട് സ്കൂളിലെ പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്ന കാഴ്ച കേരളം ഞെട്ടലോടെയാണ് കണ്ടത്. സംഭവം വിവാദമായതോടെ ചടങ്ങിന്‍റെ സഹ സംഘാടകരായ ജൂനിയര്‍ചേബര്‍ വിശദീകരണവുമാെത്തി.
പ്രധാന അധ്യാപകന് വീഴ്ചപറ്റിയെന്നാണ് സംഭവം അന്വേഷിച്ച വിദ്യാഭ്യാസ വകുപ്പ് ഉപജില്ലാ ഒാഫീസറുടെ റിപ്പോര്‍ട്ട്. ജൂനിയര്‍ചേബറിന് മേല്‍മാത്രം കുറ്റം കെട്ടിവെക്കാനാവില്ല. മുകേഷ് എം.നായരെ സ്കൂള്‍ ക്ഷണിച്ചിട്ടില്ല എന്ന വാദവും സ്വീകരിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ അഭിപ്രായം ശരിവെച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചത്. എന്തുശിക്ഷണ നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശചെയ്യാന്‍ ഡെപ്യൂട്ടി ഡയറക്ടറോട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍നിര്‍ദേശം നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടാകും.