Image: x.com/ICC/

Image: x.com/ICC/

ആവേശകരമായ സെമിയില്‍ അഫ്ഗാനിസ്ഥാനെ ഏഴുവിക്കറ്റിന് തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലില്‍. മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ സെഞ്ചുറിയാണ് വിജയത്തിന് അടിത്തറ പാകിയത്. 104 പന്തുകളിൽനിന്ന് 15 ഫോറുകളും 2 സിക്‌സറുകളും അടക്കം 115 റൺസ് നേടിയാണ് ആരോണ്‍ പുറത്തായത്. വൈഭവ് സൂര്യവംശിയുടെയും (33 പന്തിൽ 68) ആയുഷ് മാത്രേയുടെയും (59 പന്തിൽ 62) തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളും കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 310 റൺസെടുത്തു. ഫൈസൽ ഷിനോസാദയുടെയും ഉസൈറുള്ള നിയാസലിന്റെയും സെഞ്ചുറികളാണ് അഫ്ഗാനിസ്ഥാന്‍റെ സ്കോര്‍ ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 41.1 ഓവറിൽ ലക്ഷ്യം മറികടന്നു. 

അതേസമയം, അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ പത്താം ഫൈനലാണിത്. തുടർച്ചയായ ആറാം തവണയാണ് ഇന്ത്യ ഐസിസി അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. 

ENGLISH SUMMARY:

India has stormed into the final of the ICC Under-19 World Cup after a dominant seven-wicket victory over Afghanistan in the semifinals. Chasing a formidable target of 311, India reached the mark in just 41.1 overs, thanks to a magnificent century by Malayali star Aaron George, who scored 115 off 104 balls. Supporting him were Vaibhav Suryavanshi and Ayush Mhatre with explosive half-centuries. Earlier, Afghanistan posted 310/4, powered by twin centuries from Faisal Shinozada and Uzairullah Niyazali, but it wasn't enough to stop the Indian juggernaut. This marks India's 10th appearance in an Under-19 World Cup final and their sixth consecutive entry into the title clash. India is set to face England in the final this Friday in what promises to be an epic showdown. Stay tuned for live updates, player statistics, and expert analysis of the final match. Follow our coverage for the latest news on India's quest for another world title.