പ്രമുഖ കാൻസർ രോഗ വിദഗ്ധൻ ഡോക്ടർ വി.പി.ഗംഗാധരന് ഭീഷണി. 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നൽകിയില്ലെങ്കിൽ അപായപ്പെടുത്തുമെന്ന് കാണിച്ച് മുംബൈയിലെ സിറ്റിസൺ ഫോർ ജസ്റ്റിസ് എന്ന പേരില്‍ കത്ത് ലഭിച്ചു.
ഗംഗാധരന്റെ ചികിത്സാപ്പിഴവിൽ പെൺകുട്ടി മരിച്ചെന്നും അമ്മ ആത്മഹത്യ ചെയ്തെന്നുമാണ് കത്തിലെ ആരോപണം. ഡോക്ടർ ഗംഗാധരന്റെ പരാതിയിൽ മരട് പൊലീസ് കേസെടുത്തു. വധഭീഷണി, പണം തട്ടിയെടുക്കൽ ശ്രമം തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസ്.