കോഴിക്കോട് കൊടിയത്തൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗോതമ്പ് റോഡ് സ്വദേശിനി അനന്യയെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തോട്ടുമുക്കം സെന്റ് തോമസ് എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു. മുക്കം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ENGLISH SUMMARY:
A Plus Two student was found dead by hanging at her residence in Kodiyathur, Kozhikode. The deceased has been identified as Ananya, a native of Gothamb Road and a student of St. Thomas HSS, Thottumukkam. Her body has been shifted to Kozhikode Medical College Hospital for postmortem. Mukkom police have registered a case of unnatural death and initiated an investigation.