ടാന്‍സാനിയന്‍ സ്വദേശിയായ നാവികസേന ഉദ്യോഗസ്ഥനെ കൊച്ചിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. സംയുക്ത പരിശീലന പരിപാടിക്കായി കേരളത്തിലെത്തിയ അബ്ദുല്‍ ഇബ്രാഹിം സാലിഹിനെയാണ് കാണായത്. ഏഴിമല നാവിക അക്കാദമിയിലെ പരിശീലനത്തിന് ശേഷം കൊച്ചിയിലെത്തിയതായിരുന്നു സാലിഹ്. സുഹൃത്തിനൊപ്പം വൈകീട്ട് അഞ്ചിന് പുറത്തിറങ്ങിയപ്പോള്‍ വെണ്ടുരുത്തി പാലത്തിന് സമീപം കായലിലേയ്ക്ക് ചാടുകയായിരുന്നു. ശക്തമായ അടിയൊഴുക്കില്‍പ്പെട്ട് കാണാതായി. നാവികസേനയുടെ സ്കൂബ സംഘം തിരച്ചില്‍ നടത്തുകയാണ്.