പാലക്കാട് വല്ലപ്പുഴയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്ക് കാറിടിച്ചുകയറി. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന 2പേര്‍ അദ്ഭുതകരമായി രക്ഷപെട്ടു. റോഡരികില്‍ നിര്‍ത്തിയിട്ട് ഗ്ലാസ് തുടക്കുകയായിരുന്നു ഓട്ടോ ഡ്രൈവര്‍. ഓട്ടോയുടെ അകത്ത് ഒരാളും ഉണ്ടായിരുന്നു. കാര്‍ പാഞ്ഞ് വന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിന്‍റെ അമിത വേഗതയും അതോടൊപ്പം നിയന്ത്രണം വിട്ടതുമാണ് അപകടത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.