എറണാകുളം കാലടി പാലത്തില്‍ രാത്രി അറ്റകുറ്റപ്പണി നടത്തി. ഫലംകണ്ടത് മനോരമ ന്യൂസിന്‍റെ കാലടിയിലെ കുഴിക്കെണി ക്യാംപയിന്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയിരുന്നു. സുരേഷ് ഗോപിയുടെ ഇടപെടലും അറ്റകുറ്റപ്പണി വേഗത്തിലാവാന്‍ കാരണമായി.
ഇന്നലെ കോട്ടയത്തുനിന്ന് തൃശൂരേക്ക് പോകുന്നിതിനിടെ ഗതാഗതക്കുരുക്കിൽപ്പെട്ട സുരേഷ് ഗോപി ഏറെ സമയമെടുത്താണ് പുറത്തെത്തിയത്. നാട്ടുകാരുടെ പരാതി കേട്ട് കാറിൽ നിന്നും പുറത്തിറങ്ങിയ സുരേഷ് ഗോപി കുഴിയടക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.
ഒരു ആഴ്ചയായി കാലടി പാലത്തിലെ കുഴികൾ കാരണം എംസി റോഡിൽ അർധരാത്രിപോലും ഒഴിയാത്ത ഗതാഗതക്കുരുക്കാണ്. മണിക്കൂറുകളോളമാണ് യാത്രക്കാര്‍ ഇവിടെ കുടുങ്ങാറുള്ളത്.