അന്‍വര്‍ വിഷയത്തില്‍ വി.ഡി.സതീശനോട് വിയോജിച്ച് കെ.എം.ഷാജി. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ പി.വി.അന്‍വറിന്‍റെ പരാമര്‍ശം പിന്‍വലിക്കണമെന്ന നിലപാടില്ല. ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്കല്ല, വിഷയങ്ങള്‍ക്കാണ് പ്രാധാന്യമെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു. അന്‍വര്‍ ജനങ്ങളുടെ ഇടയില്‍ സ്വാധീനമുള്ളയാളാണ്. തിരഞ്ഞെടുപ്പിലുള്ളത് അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയ വിഷയങ്ങളാണെന്നും ഷാജി വ്യക്തമാക്കി. പി.വി.അന്‍വര്‍ കൂടെ വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ അന്‍വര്‍ കാണിച്ചതുപോലും രാഷ്ട്രീയ മാന്യതയും മരാദ്യയുമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എം.സ്വരാജിനെ നിലമ്പൂരില്‍ സിപിഎം നിര്‍ത്തിയത് ഒതുക്കാനാണെന്നും അവസാനിപ്പിക്കാനാണെന്നും ഷാജി ആരോപിച്ചു. സ്വരാജ് നാട്ടുകാരനായത് ഇന്നലെയല്ല. സ്വരാജ് ഉള്ളപ്പോള്‍ തന്നെയാണ് സിപിഎം അന്‍വറിനെ മല്‍സരിപ്പിച്ചത്. പിണറായി വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയാണിപ്പോള്‍ സ്വരാജെന്നും ഷാജി പറയുന്നു. ആര്യാടന്‍ ഷൗക്കത്തിനെതിരായ തന്‍റെ നിലപാടുകളില്‍ മാറ്റമില്ലെന്നും പൊതുമിനിമം പരിപാടിയിലാണ് യോജിക്കുന്നതെന്നും ഷാജി പറഞ്ഞു.
അതേസമയം, പി വി അൻവറിൻ്റെ യു ഡി എഫ് പ്രവേശനം സാധ്യമാകുമോയെന്ന് ഇന്നറിയാം. യു ഡി എഫ് യോഗത്തിന് ശേഷം നിലപാട് പറയാമെന്ന നേതാക്കളുടെ ഉറപ്പിൽ ഇന്ന് ഒരു ദിവസം കൂടി കാത്തിരിക്കുകയാണെന്ന് അൻവർ വ്യക്തമാക്കി. എന്നാൽ അന്‍വര്‍ ആദ്യം യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കട്ടെയെന്നും എന്നിട്ട് ഞങ്ങളുടെ തീരുമാനം പറയാമെന്ന നിലപാട് വി.ഡി.സതീശന്‍ ഇന്നും ആവർത്തിച്ചു.