കോഴിക്കോട്–വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതിയുടെ അനുമതി. 60 ഉപാധികളോടെയാണ് കമ്മിറ്റി പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അന്തിമ അനുമതി ലഭിക്കുമെന്ന്  തിരുവമ്പാടി എം.എല്‍.എ ലിന്‍റോ ജോസഫ് പറഞ്ഞു. 

തുരങ്കപാത കടന്നു പോകുന്ന പരിസ്ഥിതി ലോല പ്രദേശത്ത് അതീവ ശ്രദ്ധയോടെ വേണം നിര്‍മ്മാണം. മല തുരക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ആഘാതം കൃത്യമായി പഠിക്കണം. കനത്ത മഴയുണ്ടായാല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങള്‍ രണ്ട് ജില്ലയിലും വേണം.ആനത്താര നിലനിര്‍ത്താന്‍ ഭൂമി ഏറ്റെടുക്കണം.തുടങ്ങി മാനദണ്ഡങ്ങളോടെയാണ് വിദഗ്ധ സമിതി തുരങ്കപാതയ്ക്ക് അനുമതി നല്‍കിയത്. വൈകാതെ പദ്ധതിക്ക് വേണ്ട പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ

കൊങ്കണ്‍ റെയില്‍ അധികൃതര്‍ കൂടി നല്‍കിയ വിശദീകരണം കൂടി അംഗീകരിച്ചാണ് വിദഗ്ധ സമിതി അനുമതി നല്‍കിയത്. ഒരു വര്‍ഷത്തോളം നീണ്ട  കാത്തിരിപ്പിന് ശേഷമാണ് പാതയ്ക്ക് പദ്ധതി പച്ചക്കൊടി ലഭിക്കുന്നത്.കോഴിക്കോട് ജില്ലയിലെ ആനക്കാം പൊയില്‍ നിന്നാരംഭിച്ച് വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലവസാനിക്കുന്നതാണ്. രണ്ട് തുരങ്ക പാതയായിട്ടാണ് ആനക്കാം പൊയില്‍-കള്ളാടി-മേപ്പാടി  പദ്ധതി വിഭാവനം ചെയ്യുന്നത്.

ENGLISH SUMMARY:

The Kozhikode-Wayanad tunnel road project has received approval from the Union Environment Ministry's Expert Appraisal Committee with 60 conditions. Final clearance is expected within a week, as stated by Thiruvambady MLA Linto Joseph.