കേരളതീരത്ത് എല്‍സ 3 എന്ന ചരക്കു കപ്പല്‍മുങ്ങിയത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കപ്പലിലെ അപകടകരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങുന്നുവെന്നും ഇതിനായി സോണര്‍ സര്‍വേ നടത്തുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു. തിരുവനന്തപുരം തീരത്തടക്കം ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്
അപകടമുണ്ടായ കപ്പലില്‍ നിന്ന് ഇന്ധനവും അപകടകരമായ രാസവസ്തുക്കളും പടരാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. കണ്ടെയനറുകള്‍തീരത്ത് അടുക്കുന്നത്, അവയിലെ വസ്തുക്കള്‍ സൃഷ്ടിക്കുന്ന മലീനീകരണം എന്നിവ കൂടി കണക്കിലെടുത്താണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. ഈ പ്രശ്നങ്ങള്‍ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നിവെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ഒഴുകി നടക്കുന്ന കണ്ടെയ്നറുകള്‍ തീരത്തടിയേണ്ട സമയം കഴിഞ്ഞെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതോടെയാണ് കാല്‍സ്യം കാര്‍ബൈഡ് പോലെ അപകടകരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകള്‍ എവിടെയെന്ന സംശയം ബലപ്പെടുന്നത്. ഇത് കണ്ടെത്താനും കപ്പല്‍ ഉയര്‍ത്താനുമായാണ് സോണര്‍ സര്‍വേപോലുള്ള നടപടികള്‍ക്ക് തുടക്കമിടുന്നത്.
കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞതിന്‍റെ ദോഷം ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് തിരുവനന്തപുരം തീരത്താണ്. തീരമാകെ പ്ളാസ്റ്റിക് നര്‍ഡില്‍സ് നിറഞ്ഞ് കിടക്കുകയാണ്. ഇത് വീണ്ടും കടലില്‍ പോയാല്‍ മല്‍സ്യങ്ങള്‍ക്കടക്കം ഭീഷണിയാണ്. പക്ഷെ മണലടക്കം വാരിമാറ്റേണ്ടതിനാലും ഓരോ തിരയ്ക്കൊപ്പം പ്ളാസ്റ്റിക് വീണ്ടും അടിയുന്നതും ശുചീകരണം അതീവ ശ്രമകരമാക്കുന്നു. സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുമ്പോള്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള നപടികളെടുക്കാനാവും. കൂടാതെ ദുരന്തനിവാരണ ഫണ്ട് ചെലവഴിക്കാനും കേന്ദ്രസഹായം തേടാനും കഴിയും.