ഉണ്ണിമുകുന്ദന്‍ മാനേജറെ തല്ലിയെന്ന പരാതിയില്‍ ഇടപെട്ട് അമ്മയും ഫെഫ്കയും. ഇരുവരോടും ചര്‍ച്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമം. മാനേജര്‍ വിപിനെ കേള്‍ക്കുന്നതിനൊപ്പം ഉണ്ണിയില്‍നിന്ന് വിശദീകരണം തേടും.
നടൻ ഉണ്ണി മുകുന്ദൻ പ്രഫഷനൽ മാനേജരുടെ കരണത്തടിച്ചെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആര്‍. വിപിൻകുമാറിന്‍റെ കണ്ണട താൻ ഊരിമാറ്റി പൊട്ടിച്ചു എന്നത് സത്യമാണെങ്കിലും, ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്ന് ഉണ്ണിമുകുന്ദൻ പ്രതികരിച്ചിരുന്നു. മർദനത്തിനൊപ്പം ഉണ്ണിമുകുന്ദൻ തുടരെ അസഭ്യം പറഞ്ഞതായും എഫ്ഐആറിൽ ഉണ്ട്. കുറതിയോടാൻ ശ്രമിച്ച മാനേജറെ തടഞ്ഞു നിർത്തി വീണ്ടും ആക്രമിക്കാൻ ശ്രമിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. ഉണ്ണി മുകുന്ദൻ മാനേജറെ വിളിച്ച തെറിയും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വിപിൻ കുമാറിന്റെ കണ്ണട താൻ ഊരിമാറ്റി പൊട്ടിച്ചുവെന്നത് സത്യമാണെന്ന് ഉണ്ണിമുകുന്ദൻ സമ്മതിച്ചു. എന്നാൽ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ലെന്നും നടൻ പറഞ്ഞു. വർഷങ്ങളായി സുഹൃത്തിനെപ്പോലെ കൂടെയുണ്ടായിരുന്ന വ്യക്തി തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ മനോരമ ഓൺലൈനോട് പറഞ്ഞിരുന്നു.
വിപിന്റെ പേരിൽ ഒരുപാട് പരാതികൾ സിനിമാ സംഘടനയ്ക്കുള്ളിൽ തന്നെ വന്നിരുന്നു. ഒരു പ്രമുഖ നടി വിപിനെതിരെ ഐസിസിയിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ പ്രതികരിച്ചു.