കേരളത്തില്‍ മാസപ്പിറവി കാണാത്തതിനാല്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്ന് പണ്ഡിതന്മാര്‍ അറിയിച്ചു. വ്യാഴാഴ്ച ആകും ദുല്‍ഹജ് ഒന്ന്. ജൂണ്‍ ആറിനാകും അറഫ് നോമ്പ് എന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖ് അലി തങ്ങള്‍, ആലിക്കുട്ടി മുസ് ലിയാര്‍, കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍ എന്നിവര്‍ അറിയിച്ചു.
അതേസമയം, ദുൽ ഹജ് മാസപ്പിറവി സൗദിയിൽ ദൃശ്യമായതിനാൽ ഗൾഫിൽ എല്ലാ രാജ്യങ്ങളിലും ബുധനാഴ്ച ദുൽഹജ് ഒന്നായിരിക്കുമെന്നും ജൂൺ അഞ്ചിന് അറഫാ ദിനവും ആറിന് ബലി പെരുന്നാൾ ആഘോഷിക്കുമെന്നും അധികൃതർ പറഞ്ഞു.
ഇതോടെ യുഎഇ, സൗദി, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലെല്ലാം ജൂൺ ആറിന് തന്നെയായിരിക്കും ബലി പെരുന്നാൾ. മിക്ക ഗൾഫ് രാജ്യങ്ങളിലും അഞ്ച് ദിവസമായിരിക്കും ബലിപെരുന്നാൾ അവധി.
ENGLISH SUMMARY:
As the new moon was not sighted in Kerala, the first day of Dhul Hijjah will fall the day after tomorrow, making Bakrid (Eid al-Adha) fall on Saturday, June 7. Arafah fasting will be observed on Friday, June 6. Since the crescent moon was not visible today, tomorrow will complete 30 days of Dhul Qa'dah. The announcement was made by Palayam Imam Dr. V.P. Suhaib Moulavi and Panakkad Abbas Ali Shihab Thangal.