കോഴിക്കോട‌് അരീക്കാട് ട്രാക്കില്‍ വീണ മരം നീക്കിയെങ്കിലും ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നു . ദീര്‍ഘദൂര ട്രെയിനുകള്‍ വൈകി ഓടുന്നത് യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാത്തതിനെതിരെ റെയില്‍വേക്കെതിരെ നാട്ടുകാര്‍ രംഗത്ത് എത്തി.
അരീക്കാട് ഇന്നലെ രാത്രി മരം വീണതിന് 500 മീറ്റര്‍ മാറിയാണ് രാവിലെ ഏഴേമുക്കാലോടെ റെയില്‍വെ ലൈനിന് മുകളിലൂടെ മരം വീണത്. മരം മുറിച്ച് മാറ്റിയ ശേഷം 10.15 ഓടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.
ഇത്രയും നേരം കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഓടിയില്ല. മരം ഒടിഞ്ഞു വീണതടക്കുമുള്ള പ്രശ്നങ്ങള്‍ റെയില്‍വെയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ റെയില്‍വേ മുറിച്ചു മാറ്റാത്തതിന് എതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ മണിക്കൂറുകളോളം വൈകി. കണ്ണൂര്‍–ഷൊര്‍ണൂര്‍ പാസഞ്ചര്‍, നേത്രാവതി എക്സപ്രസ്, കണ്ണൂര്‍ –കോയമ്പത്തൂര്‍ പാസഞ്ചര്‍, പരശുറാം എക്സപ്രസ്, കോയമ്പത്തൂര്‍ എക്സപ്രസ് എന്നിവ വൈകിയോടി. നേത്രാവതി എക്സപ്രസ് രണ്ട് മണിക്കൂറോളമാണ് വൈകിയോടുന്നത്. ഇന്നലെ വൈകിട്ട് 6.50 ന് അരീക്കാട് റെയില്‍വേ ട്രാക്കിലേക്ക് ആദ്യം മരം വീണതിനെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതം ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് പുനസ്ഥാപിച്ചത്.