വയനാട്ടിൽ ശക്തമായ മഴ തുടരുന്നു. വയനാട് ബത്തേരിയില്‍ കല്ലൂര്‍പുഴ കരകവിഞ്ഞു. പുഴംകുനി ആദിവാസി ഉന്നതിയിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ബത്തേരിയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. മരം കടപുഴകി വീണ് രാത്രി പലയിടത്തും ഗതാഗതം തടസപ്പെട്ടു. കല്‍പ്പറ്റയില്‍ എസ്പി ഓഫിസിന് മുന്നില്‍ കൂറ്റന്‍ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. എൻഡിആർഎഫ് സംഘം ജില്ലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. റെഡ് സോണിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്നും അടഞ്ഞ് കിടക്കും.