മരം കോച്ചുന്ന തണുപ്പില്‍ വയനാട്ടിലേക്ക് എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു കിടിലന്‍ സ്പോട്ടാണ് നെട്ടറ ഗ്രാമം. കാളിന്ദി നദി അതിരിടുന്ന, ബ്രഹ്മഗിരിയുടെ ഈ താഴ്‌വാരം തിരുനെല്ലിയുടെ ടൂറിസം ഗ്രാമമെന്ന പേര് നേടിക്കഴിഞ്ഞു. വൈറാലാകുന്ന നെട്ടറ ഗ്രാമത്തിലേക്ക് ഒരു യാത്ര.
ഏത് വേനല്‍കാലത്തും വറ്റാതെ ഒഴുകുന്ന കാളിന്ദി നദിയാണ് നെട്ടറ ഗ്രാമത്തിന്‍റെ ജീവന്‍. കാടിന് നടുവിലെ ഒരു തുറന്ന ഗ്രാമം. പച്ചപ്പുചാര്‍ത്തുന്ന പാടങ്ങളും കൃഷിയിടങ്ങളുമാണ് ചുറ്റും. തിരക്കും ബഹളവുമില്ലാതെ ഒരു യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഒരു ഇടമാണ് തിരുനെല്ലിയുടെ ഈ നെല്ലറ.
വയനാടിന്‍റെ ആത്മിയഭാവമായ തിരുനെല്ലി ക്ഷേത്രത്തിന് അടുത്താണ് നെട്ടറ. ഇവിടേക്കുള്ള വഴി നിറയെ കാഴ്ചകളാണ്. ബ്രഹ്മഗിരി ട്രക്കിങ്ങിന്‍റെ തുടക്കവും ഇവിടെ നിന്നാണ്.