കനത്ത മഴയെ അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ എസ്ഐഎന്‍സിയുടെ ആഢംബര കപ്പലിന്‍റെ അപകടയാത്ര. ഫോര്‍ട്ട് കൊച്ചി കടലിലാണ് ഇന്നലെ രാവിലെയും വൈകിട്ടും ആഢംബര കപ്പലായ നെഫര്‍ ടിറ്റി വിനോദ സഞ്ചാരികളുമായി പതിവുപോലെ സര്‍വീസ് നടത്തിയത്. രാവിലെ സര്‍വീസ് പൂര്‍ത്തീകരിച്ചെങ്കിലും വൈകിട്ട് നടത്തിയ യാത്ര കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. ശക്തമായ കാറ്റില്‍ കപ്പല്‍ മുന്നോട്ട് പോകാനാകാതെ ഏറെ നേരം കടലില്‍ നിര്‍ത്തിയിട്ട ശേഷമാണ് സഞ്ചാരികളുമായി തിരികെ തീരത്തേക്ക് മടങ്ങിയത്.