കനത്ത മഴയില്‍ ഊട്ടിയില്‍ മലയാളിയായ പതിനഞ്ചുകാരന് ദാരുണാന്ത്യം. ഊട്ടി കാണാനെത്തിയ മലയാളിയായ പതിനഞ്ചുകാരന്‍ മരം വീണ് മരിച്ചു. മരിച്ചത് കോഴിക്കോട് സ്വദേശി ആദിദേവ്. ഊട്ടി അടക്കമുള്ള മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കുടുംബവുമായി ഊട്ടിയില്‍ വിനോദസഞ്ചാരത്തിന് വന്നതായിരുന്നു കുട്ടി. പൈന്‍ ഫോറസ്റ്റ് കാണാനെത്തിയപ്പോഴായിരുന്നു കനത്ത കാറ്റില്‍ കുട്ടിയുടെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഊട്ടി അടക്കമുള്ള മേഖലകളില്‍ കനത്ത മഴ തുടരുകയാണ്.