കിണറ്റിന്‍റെ കൈവരിയിൽ ഇരുന്ന മധ്യവയസ്കൻ അബദ്ധത്തിൽ കിണറ്റിൽ വീണ് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കല്ലമ്പലം കരവാരം നെടുംപറമ്പ് കല്ലവിള വീട്ടിൽ പ്രദീപാണ് (52) മരിച്ചത്.
കിണറ്റിന്റെ കൈവരിയിൽ ഇരുന്ന പ്രദീപ് അബദ്ധത്തിൽ 75 അടിയോളം താഴ്‌ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആറ്റിങ്ങൽ ഫയർ ഫോഴ്സെത്തിയാണ് കരയ്ക്കെടുത്തത്.
ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: ലീന. മകൾ: ഗായത്രി.