മുഖ്യമന്ത്രി പിണറായി വിജയന് ദീര്‍ഘായുസും ആരോഗ്യവുമുണ്ടാവട്ടേ എന്ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രോട്ടോക്കോളും നയപരമായ വിയോജിപ്പുകളും മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസയുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ക്ലിഫ് ഹൗസിലെത്തി . പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും ചലച്ചിത്രതാരങ്ങളും മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു.
പിറന്നാള്‍ ദിനത്തില്‍ ആദ്യ ആശംസകള്‍ എത്തിയത് പ്രധാനമന്ത്രിയില്‍ നിന്ന് തന്നെയായിരുന്നു.. ദീര്‍ഘായുസും ആരോഗ്യവുമുണ്ടാവട്ടേ എന്ന എക്സിലാണ് നരേന്ദ്രമോദി കുറിച്ചത്. പത്തരയോടെയാണ് പ്രോട്ടോക്കോള്‍ ഗൗനിക്കാതെ ഗവര്‍ണര്‍ ക്ലിഫ് ഹൗസിലേക്ക് എത്തിയത്. പൂച്ചെണ്ട് നല്‍കി ഗവര്‍ണറെ മുഖ്യമന്ത്രി സ്വീകരിച്ചു. മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ വക പ്രത്യേക ഷാള്‍. ഗവര്‍ണറും സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിടെയാണ് സൗഹൃദ സന്ദര്‍ശനം. നേരത്തെ ഡല്‍ഹി കേരള ഹൗസില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനുമായുള്ള
മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണത്തില്‍ ഗവര്‍ണറുടെ സാന്നിധ്യം വിവാദമായിരുന്നു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ വ്യക്തിരപരമായി കാണാറില്ലെന്നും മുഖ്യമന്ത്രിക്ക് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.മുരളീധരനും പറഞ്ഞു.
എല്ലാ തരത്തലുള്ള കടന്നാക്രമണങ്ങളും അതിജീവിച്ചുകൊണ്ട് പ്രസ്ഥാനത്തെയും പാര്‍ട്ടിയേയും നയിക്കാന്‍ പിണറായിക്ക് സാധിക്കട്ടെ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആശംസിച്ചു
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേരുന്നുവെന്ന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മലയാളത്തിന്‍റെ പ്രിയതാരം മോഹന്‍ലാലും ആശംസകള്‍ നേര്‍ന്നു.