pinaryi-birthday

കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80–ാം പിറന്നാൾ. സംസ്ഥാനരാഷ്ട്രീയത്തിലും ഭരണത്തിലുമായി കടന്നുപോയത് പിണറായി സ്പർശമുള്ള കാൽനൂറ്റാണ്ട്. ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയന്‍റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്. 2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ തലേ ദിവസമായിരുന്നു പിറന്നാൾ ദിനത്തിലെ സസ്പെൻസ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട്  9 വർഷം പൂർത്തിയാകുകയാണ്.

ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

1945 മേയ് 24നാണ് കണ്ണൂർ പിണറായി മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി പിണറായി വിജയൻ ജനിച്ചത്. ശാരദാ വിലാസം എൽപി സ്കൂളിലും പെരളശ്ശേരി ഗവ. ഹൈസ്കൂളിലും തലശ്ശേരി ബ്രണ്ണൻ കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബ്രണ്ണൻ കോളജിൽ ബിഎ ഇക്കണോമിക്‌സിനു പഠിക്കുമ്പോൾ കേരള സ്‌റ്റുഡൻസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1964 ൽ കെഎസ്‌എഫ് സംസ്‌ഥാന കമ്മിറ്റിയംഗമായി. വിദ്യാർഥി രാഷ്‌ട്രീയത്തിൽ നിന്ന് യുവജന പ്രസ്‌ഥാനത്തിലെത്തിയ അദ്ദേഹം പിന്നീട് കെഎസ്വൈഎഫ് സംസ്‌ഥാന പ്രസിഡന്റായി. 1967 ൽ സിപിഎമ്മിന്റെ തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1968ൽ പാർട്ടി ജില്ലാ കമ്മിറ്റിയംഗമായി. 1972 ൽ ജില്ലാ സെക്രട്ടറിയേറ്റിലേക്കും 1978ൽ സംസ്‌ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന് മന്ത്രിപദം ഉപേക്ഷിച്ച് 1998 സെപ്‌റ്റംബർ 25ന് പാർട്ടി സെക്രട്ടറിയായി. അതിനുശേഷം കണ്ണൂരിലും മലപ്പുറത്തും കോട്ടയത്തും നടന്ന സ്‌റ്റേറ്റ് കോൺഫറൻസിൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നു പൊളിറ്റ് ബ്യൂറോ അംഗവുമായി. 2016ലാണ് ആദ്യ പിണറായി സർക്കാർ അധികാരമേൽക്കുന്നത്.  പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിന് മൊട്ടിട്ടത് തലശ്ശേരി ബ്രണ്ണൻ കോളജ് മുറ്റത്താണ്. അവിടം മുതൽ തുടങ്ങിയ ചെങ്കൊടിയേന്തിയ, മുഷ്ടി ചുരുട്ടിയ പോരാട്ടം പിൽക്കാലത്ത് പിണറായിയെ എത്തിച്ചത് കേരളത്തിൻ്റെ ഭരണക്കസേരയിൽ. പിണറായി എന്നതൊരു സ്ഥലപ്പേരല്ല, ആ മനുഷ്യന്റെ പേരാണെന്ന് കരുതിയ എത്രയോ പേർ ഇന്നും പലയിടങ്ങളിലുണ്ട് . കാർക്കശ്യം നിറഞ്ഞ പെരുമാറ്റത്തിന് പിണറായി എന്ന പേരിനപ്പുറം ആ വ്യക്തിക്ക് മറ്റൊരു അടയാളം വേണ്ട. 

ENGLISH SUMMARY:

Kerala Chief Minister Pinarayi Vijayan celebrates his 80th birthday today. With over 25 years of active involvement in governance and state politics, his influence has left a lasting mark on Kerala. Although official records list his date of birth as March 21, 1945, Vijayan himself revealed that his actual birth date is May 24, 1945. He clarified this just a day before the first Pinarayi government took office in 2016, ending years of speculation. This year also marks the completion of nine years since he assumed office as Chief Minister.