സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ റോഡില്‍ വിള്ളല്‍ ഉണ്ടായതിലും മണ്ണിടിഞ്ഞതിലും പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്തണി. പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നോ, തികയില്ലെങ്കിൽ സ്‌ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു മുതലാക്കാനോ നിയമം വരണം എന്നാണ് ജൂഡ് പറഞ്ഞത്.
ഈ പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നോ, തികയില്ലെങ്കിൽ സ്‌ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു മുതലാക്കാനോ നിയമം വരണം. എന്നാലേ ഇവനൊക്കെ പഠിക്കൂ. ഇതിപ്പോ ജനങ്ങളുടെ നികുതിപ്പണമല്ലേ ആര് ചോദിക്കാൻ. എന്നാണ് ജൂഡ് ആന്തണി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
എന്താ മോനെ റീൽസ് മന്ത്രി സിനിമ പിടിക്കുമെന്ന് നിങ്ങൾ സിനിമക്കാർക്ക് പേടിയുണ്ടോ, സിനിമകൾ പൊളിയുമ്പോൾ സംവിധായകരുടെ കൈകളിൽ നിന്നും വാങ്ങണം, അതിന് സാമൂഹ്യ പ്രതിബദ്ധതയും നേരും നെറിയുമുള്ള രാഷ്ട്രീയക്കാർ അധികാരത്തിൽ വരണം എന്നൊക്കെയാണ് കമന്‍റുകള്‍.
അതിനിടെ ദേശീയ പാതയിൽ വീണ്ടും വിള്ളൽ കണ്ടെത്തി. കണ്ണൂർ പിലാത്തറയിൽ ആണ് വിള്ളൽ രൂപപ്പെട്ടത്. പിലാത്തറയിൽ ടാറിങ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കാൻ ഒരുക്കിയ ഭാഗത്താണ് വിള്ളൽ കണ്ടത്. ഭൂനിരപ്പിൽ നിന്ന് മണ്ണിട്ട് ഉയർത്തിയാണ് ഇവിടെ റോഡ് നിർമ്മിച്ചത്. മഴയിൽ മണ്ണ് താഴ്ന്നു പോയതാകാം വിള്ളലിന് കാരണം എന്നാണ് നിഗമനം.