Untitled design - 1

ബെംഗളുരു നഗരത്തിലെ പഴകാല  ഹോട്ടല്‍ ഉടമയും പൊതുപ്രവര്‍ത്തകനുമായിരുന്ന മലപ്പുറം തിരൂര്‍ പുറത്തൂര്‍ സ്വദേശി അക്ബര്‍ (58) കോലാറില്‍ അന്തരിച്ചു. ദീര്‍ഘകാലം ബെംഗളുരു കമ്മിഷണര്‍ ഓഫീസിനു സമീപം ഒളിമ്പസ് എന്ന പേരില്‍  ഹോട്ടല്‍ നടത്തിയിരുന്നു.

ഒരുവര്‍ഷമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. രണ്ടുമണിയോടെ ബെംഗളുരു കെ.എം.സി.സി.ആസ്ഥാനമായ ശിഹാബ് തങ്ങള്‍ സെന്ററിലെത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി  സ്വദേശമായ പുറത്തൂര്‍ കാവിലക്കാട്ടേക്ക് കൊണ്ടുപോകും.

കബറടക്കം നാളെ. ഭാര്യമാര്‍ – നഫീസ, ഷെറീന. മക്കള്‍ – ശബീര്‍, ശംസീര്‍, ശബ്ന, ഷെറിന്‍. സന്നദ്ധ സേവന രംഗത്തു സജീവമായ മലയാളി സംഘടനായ കെ.എം.സി.സിയുടെ ആദ്യകാല സജീവ പ്രവര്‍ത്തകനായിരുന്നു.

ENGLISH SUMMARY:

Bengaluru's early Malayali businessman akbar kolaril passes away