ദേശീയപാത നിര്‍മാണത്തിലെ വീഴ്ച സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ മന്ത്രി മുഹമ്മദ് റിയാസ്. വിള്ളലുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്നും എന്നാല്‍ നിര്‍മാണച്ചുമതല ദേശീയപാത അതോറിറ്റിക്കാണെന്നും മന്ത്രി പറഞ്ഞു. നിര്‍മാണത്തിന്‍റെ പലഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടെന്നും ശ്രദ്ധയില്‍പെടുത്തേണ്ട വിഷയങ്ങള്‍ പലതും ശ്രദ്ധയില്‍പെടുത്തിയിരുന്നെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ കൂരിയാട്ടെ അടക്കം പ്രശ്നങ്ങള്‍ അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയില്ല. പ്രദേശം സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിനും മറുപടി നല്‍കിയില്ല. ഇനിയും ദേശീയപാത അതോറിറ്റിക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും യുഡിഎഫ് ഇത് സുവര്‍ണാവസരമാക്കുന്നതിന് ജനം മറുപടി പറയുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, രണ്ടിടത്ത് കൂടി വിള്ളല്‍ കണ്ടെത്തി. കോഴിക്കോട് തിരുവങ്ങൂര്‍ മേല്‍പ്പാലത്തിന് മുകളില്‍ 400 മീറ്റര്‍ നീളത്തില്‍ രൂപപ്പെട്ട വിള്ളല്‍ ടാര്‍ ഉപയോഗിച്ച് അടച്ചു. വെങ്ങളം–രാമനാട്ടുകര ബൈപ്പാസ് റോഡില്‍ ചെറുകുളം അടിപ്പാതയിലും പുതിയതായി വിള്ളല്‍ കണ്ടെത്തി