സംസ്ഥാനത്ത് പെരുമഴ വരുന്നു. നാളെ മുതൽ മൂന്ന് ദിവസം വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നല്കി. നാളെ കണ്ണൂർ , കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ മുന്നറിയിപ്പ് സൈറൺ മുഴക്കി. 7 ദിവസം കനത്ത മഴ തുടരും. രണ്ടു ദിവസത്തിനകം കാലവർഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കേരള, കർണാടക , ലക്ഷദ്വീപ് തീരങ്ങളിൽ 27 വരെ മത്സ്യബന്ധനം വിലക്കി. നാളെ കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.