ന്യൂനമർദമായി മാറിയിരുന്ന ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരദേശ ജില്ലകളിൽ മഴ തുടരുന്നു. ചെന്നൈ പുരസവാക്കത്ത് കെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരുക്കേറ്റു. ചെന്നൈ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഇന്ന് രാവിലെ അഞ്ചര മുതൽ ന്യൂനമർദം ദുർബലമായി തുടങ്ങി. തീരദേശ മേഖലയിൽ ഇടവിട്ടുള്ള മഴ തുടരുകയാണ്. പുതുച്ചേരിൽ ഓറഞ്ച് അലർട്ടും കാരയ്ക്കലിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിൽ മുഴുവൻ വിദ്യാഭാസ സ്ഥാപനങ്ങൾക്കും അവധിയാണ്. 5 ജില്ലകളിലും പുതുച്ചേരിയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ പുരസവാക്കത്ത് കെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരുക്കേറ്റു.
ഡിറ്റ് വാ നാശം വിതച്ച ശ്രീലങ്കയിൽ മരണസംഖ്യ 400 പിന്നിട്ടെന്നാണ് റിപ്പോർട്ട്. 300 ലധികം പേരെ കാണാനില്ല. 2,33,015 പേർ ക്യാമ്പുകളിൽ കഴിയുന്നു. 565 വീടുകൾ പൂർണമായി തകർന്നു. 20,271 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.