കോഴിക്കോട് മുക്കത്ത് കനത്ത വേനൽ മഴ. മലയോര മേഖലയില്‍ അര മണിക്കൂറിലേറെ മഴ  ലഭിച്ചു. സംസ്ഥാനത്ത്  മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപമെടുത്തതിനെ തുടര്‍ന്ന്  ഇന്നും നാളെയും കേരളത്തില്‍ മഴലഭിക്കും. അഞ്ചു ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇടയുണ്ട്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും കേരള–ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് കടലില്‍ പോകരുതെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. 

ENGLISH SUMMARY:

Malayala Manorama Online News reports on heavy summer rain in Mukkam, Kozhikode, with a yellow alert issued for five districts in Kerala. The India Meteorological Department has warned of widespread rain and isolated heavy showers across Thiruvananthapuram, Kollam, Pathanamthitta, Idukki, and Kottayam districts, along with a warning against venturing into the sea.