kollam-lady-death

TOPICS COVERED

ചൂരമീന്‍കറി കഴിച്ചതിനു പിന്നാലെ ചര്‍ദിച്ചവശയായ യുവതിക്ക് ദാരുണാന്ത്യം. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം. ഛർദി അനുഭവപ്പെട്ട ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യവിഷബാധ ആണെന്നാണ് സംശയം. 

കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിനെത്തുടർന്ന് ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ദീപ്തി പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകിട്ടു ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിപ്രഭയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു.  ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ENGLISH SUMMARY:

Tragic death of a woman after consuming tuna curry. The deceased has been identified as Deeptiprabha (45), wife of Shyam Kumar, from Mullikkattil, Maniyathmukku, Kavanad, Kollam. The incident occurred yesterday evening. Her husband and son, who also experienced vomiting, sought treatment at the hospital. Food poisoning is suspected to be the cause.