vedan-02
  • റാപ്പ് ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം ജനാധിപത്യവിരുദ്ധമെന്ന് വേടന്‍
  • 'വേടന്‍ റാപ്പ് ചെയ്യേണ്ടെന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവന'
  • 'എന്നെ വിഘടനവാദിയാക്കാന്‍ ശ്രമം, പിന്നില്‍ തീവ്രവാദശക്തികളില്ല'

സംഘപരിവാർ ആക്രമണങ്ങളിൽ പ്രതികരിച്ച് വേടൻ. താൻ റാപ്പ് ചെയ്യേണ്ടന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവന. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് ഇത്തരം പ്രസ്താവനകൾ. വേടൻ റാപ്പ്‌  എന്തിനാണ് ചെയ്യുന്നതെന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. സംഘപരിവാറും- ജനാധിപത്യവും തമ്മിൽ പുലബന്ധമില്ല. തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവം ശ്രമിക്കുന്നു. തനിക്ക് പിന്നിൽ ഒരു ശക്തികളുമില്ലെന്നും വേടൻ പറഞ്ഞു.

വേടനെതിരെ അസഭ്യപ്രയോഗവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി.ശശികല. റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വര്‍ഗവുമായി പുലബന്ധമില്ല. വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുന്‍പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും, അവര്‍ പറയുന്നതേ കേൾക്കു എന്ന ഭരണകൂടത്തിന്റെ രീതി മാറ്റണമെന്നും ശശികല പറഞ്ഞു.  പാലക്കാട് ഹിന്ദു ഐക്യ വേദി ധർണക്കിടെയായിരുന്നു അധിക്ഷേപം. 

ENGLISH SUMMARY:

Vedan has responded strongly to Hindutva attacks and Sasikala’s controversial statement. He said Sasikala's remark that he should not rap is baseless. Such statements stem from fear of the political ideas he puts forward. Questioning why he raps is undemocratic, Vedan added, emphasizing that there is no link between Hindutva and democracy.