തൃശൂർ ചാവക്കാട് ദേശീയപാത 66ൽ വിള്ളൽ. നിർമ്മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്തെ മേൽപ്പാലത്തിന് മുകളിലാണ് 50 മീറ്ററിലേറെ നീളത്തിൽ വിള്ളൽ കണ്ടെത്തിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതർ ടാറിട്ട് വിള്ളൽ മൂടി.
ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായ മലപ്പുറം കൂരിയാട് വിദഗ്ധസമിതിയുടെ പരിശോധന ഇന്ന് നടക്കും. നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടും അധികൃതര്‍ അവഗണിച്ചെന്ന് ആരോപണം.