mother-casecharge

ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞ മൂന്നുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മൂഴിക്കുളം പാലത്തിനടിയില്‍ പുഴയില്‍നിന്ന് എട്ടരമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്. മൃതദേഹം വെള്ളത്തില്‍ തടിക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. 

കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക്  മാറ്റി. കുട്ടിയെ കാണാതായെന്ന് അമ്മ പറഞ്ഞ സ്ഥലത്തുതന്നെ കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നതായി ആലുവ ഡിവൈഎസ്പി അറിയിച്ചു. ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലുള്ള സന്ധ്യയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

ബന്ധുക്കളോടും പൊലീസിനോടും അമ്മ കുറ്റസമ്മതം നടത്തിയിരുന്നു. സന്ധ്യയ്ക്ക് മാനസികദൗര്‍ബല്യമുള്ളതായി പൊലീസ് അറിയിച്ചു. കൊലയ്ക്ക് കാരണം ഭര്‍തൃവീട്ടിലെ പീഡനമാണോ എന്നും അന്വേഷിക്കും. 

ENGLISH SUMMARY:

In Aluva, the body of the three-year-old girl who was thrown into the river by her mother has been found. After an eight-and-a-half-hour-long search, Kalyani's body was recovered from the river beneath the Moozhikkulam bridge. The body was found trapped among floating debris in the water.