cm-pressmeetN

മോഷണക്കുറ്റം ആരോപിച്ച് ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അതിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഒാഫിസില്‍ പരാതി കിട്ടിയപ്പോള്‍തന്നെ ഇടപെട്ടു. അന്വേഷിക്കാന്‍ വേണ്ട സമയമേ എടുത്തുള്ളൂ. നടപടിയുണ്ടായി. കേസ് ഒഴിവാക്കണമെന്നായിരുന്നു ബിന്ദുവിന്‍റെ മറ്റൊരു ആവശ്യം. കേസില്‍ ഇടപെടാന്‍ മുഖ്യമന്ത്രിയുടെ ഒാഫിസിന് കഴിയില്ലല്ലോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

പത്രസമ്മേളനത്തിലെ മറ്റു പ്രസക്ത ഭാഗങ്ങള്‍. 

ദേശീയപാത ഇടിഞ്ഞ സംഭവം നിര്‍ഭാഗ്യകരമാണ്. ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. നടക്കുന്ന ജോലികള്‍ തടസംകൂടാതെ മുന്നോട്ടുപോകാന്‍ നടപടി സ്വീകരിക്കും. കേരളത്തിന്‍റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ നിര്‍മാണമാണോ എന്ന് പരിശോധിക്കും. 

ആശാ സമരം ഒത്തുതീര്‍ക്കാന്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരത്തോട് അസഹിഷ്ണുതയില്ല. മുന്‍പ് ഇടപെട്ടിട്ട് ഫലമുണ്ടായില്ല. 

വന്യജീവികള്‍ പെരുകുന്നത് നിയന്ത്രിക്കാന്‍ നായാട്ടിന് അനുമതി വേണം. മറ്റു രാജ്യങ്ങള്‍ അങ്ങനെയാണ് വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ ഇത് നിയമവിരുദ്ധമാണ്, അത് മാറണമെന്നാണ് കേരളത്തിന്‍റെ നിലപാട് .

ഇഡി ഉദ്യോഗസ്ഥര്‍ പ്രതിയായ കൈക്കൂലിക്കേസ് ഗൗരവതര. പ്രധാനമന്ത്രി ഇടപെട്ട് ഇഡിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ നടപടി വേണം

വികസനത്തിന്‍റെയും സാമൂഹ്യ പുരോഗതിയുടെയും ഒന്‍പതുവര്‍ഷങ്ങള്‍ പിന്നിട്ടു. വെള്ളിയാഴ്ച സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

വികസനപദ്ധതികള്‍ അക്കമിട്ട് നിരത്തിയ മുഖ്യമന്ത്രി വിഴിഞ്ഞം പദ്ധതിയില്‍ യുഡിഎഫിനെ വിമര്‍ശിച്ചു. അര്‍ഹമായ‍വ‍ തടഞ്ഞുവച്ച് കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്നു.

പ്രകൃതിദുരന്തങ്ങളെ അതിജീവിച്ചതുപോലെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കും. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ENGLISH SUMMARY:

CM Vijayan slams ED after bribery scandal, seeks PM Modi's intervention