ആലുവയിൽ മൂന്നു വയസ്സുള്ള പെൺകുട്ടി കല്യാണിയെ കാണാതായി. അമ്മയോടൊപ്പം യാത്ര ചെയ്യവെയാണ് കുട്ടിയെ കാണാതായത്. ആലുവ ഭാഗത്ത് എത്തിയപ്പോൾ കുട്ടിയെ കാണാതായെന്ന് അമ്മ പോലീസിൽ മൊഴി നൽകി.
പൊലീസ് അമ്മയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയുടെ മൊഴി അനുസരിച്ച്, ഉച്ചയ്ക്ക് 3.30ന് മറ്റക്കുഴിയിലെ അങ്കണവാടിയിൽ നിന്ന് കല്യാണിയെ വിളിച്ചതിന് ശേഷം ആലുവയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആലുവയിൽ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു.
കുട്ടിയെ കണ്ടെത്താനായി പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വിവരങ്ങള്‍ കിട്ടുന്നവര്‍ 9744342106 എന്ന നമ്പറില്‍ അറിയിക്കാന്‍ അഭ്യര്‍ഥന