അപകടത്തില്‍ വലത് കൈ നഷ്ടപ്പെട്ട പാര്‍വതി ഗോപകുമാറിന് ഇത് അഭിമാന നിമിഷം. ഇടത് കൈകൊണ്ട് പരീക്ഷയെഴുതി സിവില്‍ സര്‍വീസ് സ്വന്തമാക്കിയ പാര്‍വതി ഗോപകുമാര്‍ ഐഎഎസ് എറണാകുളം അസിസ്ന്‍റ് കലക്ടറായി ചുമതലയേറ്റു.
മനകരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഗോപകുമാര്‍ നടന്നുകയറിയത് ചരിത്രത്തിലേക്കാണ്. പന്ത്രണ്ടാം വയസ്സില്‍ വിധിയോട് പടവെട്ടി വിജയവഴി സ്വന്തമാക്കിയ പാര്‍വതി ഗോപകുമാര്‍ ഇനി എറണാകുളം അസിസ്ന്‍റ് കലക്ടര്‍.
പന്ത്രണ്ടാം വയസ്സില്‍ അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പാര്‍വതിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടതായി വന്നു. അപ്രതീക്ഷിതമായിയുണ്ടായ പ്രതിസന്ധിയിലും തളരാന്‍ പാര്‍വതി തയ്യാറല്ലായിരുന്നു. കൃത്രിമ കൈ വച്ചു. ഇടം കൈ ഉപയോഗിച്ചായിരുന്നു പിന്നീടുള്ള പഠനം.
നിയമ വിദ്യാര്‍ഥിയായിരിക്കെ ആലപ്പുഴയില്‍ അന്നത്തെ കലക്ടര്‍ എസ്.സുഹാസിന്‍റെ ഓഫിസില്‍ ഇന്‍റേണ്‍ഷിപ്പിന് അവത്സരം കിട്ടിയതാണ് സിവില്‍ സര്‍വീസ് മോഹത്തിന് കാരണമായത്. ഏറെ ആഗ്രഹിച്ച ഐഎഎസ് എന്ന സ്വപ്നം രണ്ടാംശ്രമത്തില്‍ 282–ാം റാങ്കോടെ കൈപിടിയിലൊതുക്കി. പരിശീലനത്തിന്‌റെ ഭാഗമായാണ് നിയമനം. വെല്ലുവിളികളെ ചെറു ചിരിയോടെ നേരിടുന്ന പാര്‍വതി ഗോപകുമാര്‍ ഐഎഎസ് സിവില്‍ സര്‍വീസ് മോഹം മനസ്സില്‍ പേറുന്നവരുടെ പ്രചോദനം കൂടിയാണ്.