പരാതിക്കാരന്‍ അനീഷ്
ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലിക്കേസിൽ വിശദീകരണവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. തനിക്കെതിരായ ഇഡി അന്വേഷണം അട്ടിമറിക്കാനാണ് കേസിലെ പരാതിക്കാരനായ അനീഷ് ബാബുവിന്റെ നീക്കമെന്ന് ഇഡി.
അനീഷ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ആവർത്തിച്ചുള്ള സമൻസ് നൽകിയിട്ടും അദ്ദേഹം ഹാജരായില്ലെന്നും ഇഡി പ്രസ്താവനയിൽ അറിയിച്ചു. അനീഷ് ബാബു ഉന്നയിക്കുന്നത് പരസ്പരവിരുദ്ധമായ ആരോപണങ്ങളാണെന്നും ഇഡി കുറ്റപ്പെടുത്തി.
അതേസമയം, കേസിന്റെ കൂടുതൽ വിവരങ്ങൾ തേടി ഇഡി വിജിലൻസിനെ സമീപിച്ചിട്ടുണ്ട്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഇഡി അറിയിച്ചു.