kannur-siyad-death

കണ്ണൂരില്‍ ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുമ്പില്‍ ഭര്‍ത്താവിന് കഴുത്തില്‍ കയര്‍ കുരുങ്ങി ദാരുണാന്ത്യം. തായെത്തെരു സ്വദേശി സിയാദാണ് ഇന്നലെ രാത്രി മരിച്ചത്. ഭാര്യയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്താന്‍ കഴുത്തില്‍ കയറിട്ടപ്പോള്‍ കയറിനിന്ന സ്റ്റൂള്‍ ഒടിഞ്ഞുവീണ് കയര്‍ മുറുകയായിരുന്നുവെന്നാണ് വിവരം. ഭാര്യക്ക് സിയാദിനെ രക്ഷപ്പെടുത്താനായില്ല. മറ്റുള്ളവരെത്തി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ എത്തുമുമ്പേ മരിച്ചു. ഓട്ടോ ഡ്രൈവറായിരുന്ന സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്. സംസ്കാരം സിറ്റി ജുമാ മസ്‌ജിദ് കബര്‍സ്ഥാനില്‍ നടന്നു.

ENGLISH SUMMARY:

In a heartbreaking incident from Thayatheru, Kannur, a man named Siyad died in front of his pregnant wife during a domestic dispute. Siyad, an auto driver and father of two, reportedly tried to threaten suicide by tying a rope around his neck during an argument. However, the stool he stood on broke unexpectedly, causing the rope to tighten fatally. Despite his wife's attempt to save him and help from others, Siyad passed away before reaching the hospital. The funeral was held at City Juma Masjid cemetery.