കാട്ടാന ചരിഞ്ഞ സംഭവത്തിൽ അകാരണമായി പിടിച്ചുവച്ചെന്ന പരാതിയിൽ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് ബംഗാൾ സ്വദേശികളുടെ പരാതിയിലാണ് നടപടി. ഈ കേസിൽ പിടിച്ചുകൊണ്ടുപോയ ആളെ പുറത്തിറക്കാനാണ് കോന്നി എം.എൽ.എ ജനീഷ് കുമാര്‍ ഫോറസ്റ്റ് സ്റ്റേഷനിൽ ബഹളം വെച്ചത്.
പരാതിക്കാർ പറയുന്നതനുസരിച്ച്, മണിക്കൂറുകളോളം തടഞ്ഞുവെച്ചതിനാൽ ആറര ടൺ കൈതച്ചക്ക ഉപയോഗശൂന്യമായി. ഇത് സംബന്ധിച്ച് അവർ പൊലീസില്‍ നൽകിയ പരാതിയിലാണ് ഇപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരിക്കുന്നത്.